query_builder Mon Dec 7 2020 2:06 AM
visibility 161
പോളിംഗ് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർ സൗകര്യം ഒരുക്കണം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ കസേരയോ, ബെഞ്ചോ പോളിംഗ് സ്റ്റേഷനില്‍ സജ്ജമാക്കിയിരിക്കണം. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിസൈഡിംഗ ് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി