query_builder Mon Dec 7 2020 2:31 AM
visibility 3350

കട്ടപ്പന: ഇരട്ടയാർ വലിയ തോവാളയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു.
ഒരു വീട്ടിൽ താമസിച്ചിരുന്നവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരെയും പ്രതി കറുത്തറത്താണ് കൊലപ്പെടുത്തിയത്. ഷുക്ക് ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) പിടിയിലായി.
ഇയാളെ പിടികൂടുന്നതിനിടെ കട്ടപ്പന ഡി.വൈ.എസ്.പിക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ സമീപത്തെ ഏലത്തോട്ടത്തിൽ വച്ചാണ് പിടികൂടിയത്.
