query_builder Mon Dec 7 2020 2:25 AM
visibility 162
വോട്ടെടുപ്പിനായി സമീപിക്കുന്ന തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കുള്ള പി പി ഇ കിറ്റ്, സാനിറ്റൈസർ, ഫേസ് ഷീൽഡ് എന്നിവയുടെ ഒന്നാം ഘട്ട വിതരണം പൂർത്തിയായി

കൊവിഡ് പോസറ്റീവായവരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും വോട്ടെടുപ്പിനായി സമീപിക്കുന്ന തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പിപിഇ കിറ്റ്, സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ് എന്നിവയുടെ ഒന്നാംഘട്ട വിതരണം പൂര്‍ത്തിയായി. സ്പെഷ്യല്‍ പ്രിസൈഡിംഗ് ഓഫീസര്‍, അസിസ്റ്റന്റ്, പോലീസ്, ഡ്രൈവര്‍ എന്നിവര്‍ക്കുള്ള പിപിഇ കിറ്റ്, സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ് എന്നിവയാണ് ജില്ലാ കലക്ട്രേറ്റില്‍ നിന്ന് വിതരണം ചെയ്തത്. കൊവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും ആരോഗ്യ വകുപ്പ് നല്‍കിയ കണക്ക് അനുസരിച്ച് ഓരോ തദ്ദേശ സ്ഥാപന മേഖലയിലേക്ക് നിശ്ചിത ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെടുപ്പിന് തലേ ദിവസം മൂന്നു വരെ സ്പഷ്യല്‍ ടീം പ്രവര്‍ത്തനം തുടരും. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷാസംവിധാനങ്ങളും 95ശതമാനം വരെ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.