query_builder Mon Dec 7 2020 5:41 AM
visibility 161

കണ്ണൂർ:പിണറായി പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകനെതിരേ കേസെടുത്തു. സി.പി.എം പ്രവര്‍ത്തകന്‍ പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് പിണറായി പോലിസ് കേസെടുത്തത്. ഭീഷണിപ്പെടുത്തുകയും പ്രചാരണ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തുവെന്നാണ് പരാതി. പിണറായി പത്താം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മിജു സജീവന്റെ പ്രചാരണ ബോര്‍ഡ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുവരെ എല്‍.ഡി.എഫ് അല്ലാതെ മറ്റാരും പ്രചാരണ ബോര്‍ഡ് വച്ചിട്ടില്ലെന്നും അഴിച്ചുവച്ചില്ലെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു..