query_builder Mon Dec 7 2020 6:08 AM
visibility 328
കൊടുംകാട്ടിൽ ഒരു പോളിംഗ് സ്‌റ്റേഷൻ. ആനകൾ മേയുന്ന കാ്ട്ടിൽ നിന്നും വോട്ട് ചെ
യ്യാൻ വള്ളവും കയറണം
നെയ്യാർഡാം: ആനയും കാട്ടുപോത്തും തിമിർത്താടുന്ന കൊടും കാട്ടിൽ ഒരു പോളിംഗ് സ്റ്റേഷൻ .അഗസ്ത്യമലയിലെ വിവിധ കേന്ദ്രങ്ങളിലായി ചിതറി കിടക്കുന്ന ആദിവാസികൾക്കാണ് ഈ പോളിംഗ് സ്റ്റേഷൻ .പുറം നാട്ടിൽ നിന്നും 14 കിലോ മീറ്റർ അകലെയാണ് പൊടിയം. 26 കിലോ മീറ്റർ അകലെയുള്ള പാറ്റാംപാറ സെറ്റിൽമെന്റ് മുതൽ അടുത്തു കിടക്കുന്ന ചോനംപാറ വരെയുള്ളവർക്ക് വേണ്ടി സ്ഥാപിച്ചതാണ് ആനകൾ സദാ ചിന്നം വിളിക്കുന്ന ഈ പോളിംഗ് സ്റ്റേഷൻ. കുറ്റിച്ചൽ പഞ്ചായത്തിലെ 1000 ളം വോട്ടർമാർ ഇവിടെയുണ്ട്. വോട്ടിംഗിന് തലേദിവസം പുലർച്ചെ കാട്ടിൽ നിന്നും യാത്ര തിരിച്ചാലെ ഇവിടെ എത്താനാകൂ. വോട്ട് ഇട്ട് കഴിഞ്ഞാൽ പുലർച്ചെ ഊരിലെത്തും. വരൾച്ച കാരണം കാട്ടുമ്യഗങ്ങൾ സദാ ഊരു ചുറ്റുന്ന കാട്ടിലൂടെവേണം അത് കടന്ന് ഇവിടെ എത്താൻ. പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ജീപ്പിലാണ് ഇവിടെ എത്തുന്നത്. ഇപ്പോൾ വൈദ്യുതി എത്തിയതിനാൽ പ്രയാസവുമില്ല. രാത്രിയിൽ കാട്ടാന ശല്യമുള്ളതിനാൽ തീയിട്ട് ആനയെ ഓടിക്കുകയാണ് പതിവ്. കഴിഞ്ഞ തവണ കാട്ടാനകൂട്ടം പോളിംഗ് സാധങ്ങളുമായി പോയ ഉദ്യോഗസ്ഥരെ വളഞ്ഞിരുന്നു. ആദിവാസികൾ ചില തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഓടിച്ച് വിട്ടത്.

ജില്ലയിലെ പ്രധാന ആദിവാസി മേഖലകളിലെങ്ങും നിലവിൽ പോളിങ് ബൂത്തുകളില്ല. കുറ്റിച്ചൽ പഞ്ചായത്തിലെ അണകാൽ, ആയിരംകാൽ, പാറ്റാംപാറ, എറുമ്പിയാട്, പൊത്തോട് എന്നീ ഊരുകളിലുള്ള ആദിവാസികൾ കിലോമീറ്ററുകൾ താണ്ടിയാണ് കോട്ടൂരിലെത്തി വോട്ടുചെയ്യുന്നത്. അമ്പൂരിക്കാരുടെ ദുരിതം ഇതിലും കഷ്ടമാണ്. പതിനൊന്നു ഊരുകളുള്ള ഇവിടത്തെ വോട്ടർമാർ കാടുതാണ്ടി, വള്ളത്തിൽ കയറി വേണം കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വോട്ടിങ് കേന്ദ്രത്തിലെത്താൻ. പുരവിമല, കൊമ്പ, കണ്ണമാമൂട്, ചക്കിപ്പാറ തുടങ്ങിയ ഊരുകളിലെ കുടുംബങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൊമ്പൈക്കാണിയിലും പുരവിമലയിലും ഉള്ള രണ്ടു വള്ളങ്ങളിൽ കയറി വേണം വോട്ടിനെത്താൻ.പുറം നാട്ടിൽ നിന്നും 15 കി.മീ. അകലെ കൊമ്പൈക്കാണി എന്ന നെയ്യാർകടവിൽ യാത്രക്കാർ അധികവും ആദിവാസികളായ കാണിക്കാരാണ്.