news bank logo
സ്വലേ.കൽപ്പറ്റ
20

Followers

query_builder Mon Dec 7 2020 7:37 AM

visibility 328

വർഗീയതക്കെതിരായ പച്ചതുരുത്ത് കേരളം; പി പി സുനീർ

കൽപറ്റ: രാജ്യത്ത് ബിജിപിയും സംഘപരിവാറും നടത്തുന്ന വർഗീയ, സേചാതിപത്യങ്ങൾക്കെതിരെയുളള പച്ചതുരുത്താണ് കേരളമെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർപറഞ്ഞു. അതിനാലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തിലുളള സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാനുളള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും. സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാകുമെന്നുളളത് ഉറപ്പാണ്. കേരളത്തിൽ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ ഇടതു സ്ഥാനാർഥികൾ വിജയിച്ചു വരണം. ഇടതു സ്ഥാനാർഥികളുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച വിവധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി പി സുനീർ വി ദിനേശ് കുമാർ, കെ ഫ്രാൻസിസ്, പി അഷറഫ്, സി പി റിയാസ് പ്രസംഗിച്ചു.


0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward