query_builder Mon Dec 7 2020 8:48 AM
visibility 328
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടികള്‍.
വൈലത്തൂര്‍:സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ നാലാം ഉറൂസ് മുബാറക്ക് നാളെ ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ഇത്തവണത്തെ പരിപാടികള്‍.രാവിലെ 9.30ന് സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് പരിപാടികള്‍ക്ക് തുടക്കമാകും. 10ന് സമസ്ത ജില്ലാ മുശാവറ നടക്കും. തുടര്‍ന്ന 12ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ മഖാം സിയാറത്തും ഉച്ചക്ക് രണ്ടിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗും നടക്കും. വൈകുന്നരം ഏഴിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖര്‍ സംബന്ധിക്കും. സമാപന ദിവസമായ 8ന് രാവിലെ 11ന് മൗലിദ് പാരായണവും 12ന് പ്രാര്‍ത്ഥനാ മജ്ലിസും നടക്കും. സമാപന സമ്മേളനം വൈകുന്നേരം ഏഴിന് ആരംഭിക്കും. റഈസുല്‍ ഉലമ ഇ.സുലൈമാന്‍ ഉസ്താദ്, സുല്‍ത്താനുല്‍ ഉലമ എ പി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പരിപാടികള്‍ മീഡിയ മിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ലളിതമായാണ് ഇത്തവണ ഉറൂസ് നടത്തുന്നത്. പൊതുപരിപാടികളില്‍ പൊതുജനങ്ങള്‍ക്കും ഉറൂസ് ദിനങ്ങളില്‍ സിയാറത്തിന് സ്ത്രീകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതല്ലെന്നും മഖാം പരിസരത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സ്വാഗത സംഘം കമ്മിറ്റി അറിയിച്ചു.