query_builder Mon Dec 7 2020 12:06 PM
visibility 323

ഒറ്റപ്പാലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ പദ്ധതിയായ പ്രീ മാരിറ്റല്‍ കൌണ്‍സിലിങ്ങിന്‍റെ പാലക്കാട് ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പത്തിരിപ്പാല മൌണ്ട് സീന ട്രസ്റ്റും പാലക്കാട് മൈനോറിറ്റി പരിശീലന കേന്ദ്രവും സംയുക്തമായി അകലൂര്‍ മൌണ്ട് സീന കോളേജില്‍ സംഘടിപ്പിച്ച പരിപാടി മൈനോറിറ്റി പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ; കെ .വാസുദേവന്‍ പിള്ള നിര്‍വഹിച്ചു. മൌണ്ട് സീന കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടി .അബൂബക്കര്‍ അധ്യക്ഷത വഹിച്ചു .
മൗണ്ട് സീന ഗ്രൂപ് സി.ഇ . ഒ കെ അബ്ദുള്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി . സെന്‍റര്‍ കോര്‍ഡിനേറ്റര്‍ എന്‍.പി മുഹമ്മദ് റാഫി, മൌണ്ട് സീന അകാദമിക് കൌണ്‍സില്‍ മെമ്പര്‍ ആര്‍.അനിത, വൈസ് പ്രിന്‍സിപ്പല്‍ കെ.ദിവ്യ , രോഷ്മ എന്നിവര്‍ സംസാരിച്ചു. നാൾക്കു നാൾ വർദ്ധിച്ചു വരുന്ന ദാമ്പത്യ തകർച്ചയും കുടുംബ ശിഥിലീകരണവും തടയുകയും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതീ യുവാക്കൾക്ക് പുതിയ ദിശാബോധം നൽകുക എന്നിവയാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന പ്രസ്തുത കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്