query_builder Mon Dec 7 2020 12:09 PM
visibility 324
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനേട്ടം അവതരിപ്പിക്കാനാവാതെ എല്‍ഡിഎഫ് അപഹാസ്യരായിരിക്കയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഭരണത്തുടര്‍ച്ചക്ക് അവകാശമുണ്ടെന്ന അവകാശവാദം പോലും ഉന്നയിക്കാന്‍ സിപിഎമ്മിനാകുന്നില്ല.
കൊപ്പത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെപി വാപ്പുട്ടി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ എംഎല്‍എ സിപി മുഹമ്മദ്, സി.എ.എം.എ. കരീം, അബ്ദുറഹിമാന്‍ രണ്ടത്താണി, കളത്തില്‍ അബ്ദുള്ള, മരക്കാര്‍ മാരായമംഗലം, കെഎസ്ബിഎ തങ്ങള്‍, കെടിഎ ജബ്ബാര്‍, എം.ടി. മുഹമ്മദലി, വിഎം. മുഹമ്മദലി, ടി. അബ്ദുസ്സമദ്, കെ. മൊയ്തീന്‍ മാസ്റ്റര്‍, പികെ. മുരളീധരന്‍, ടി. കുഞ്ഞാപ്പ ഹാജി, എം. അബ്ദു മാസ്റ്റര്‍, സതീശന്‍ പുന്നറ, ടികെ ശുക്കൂര്‍, അനില്‍ പുലാശ്ശേരി, ജമാല്‍ തിയ്യാട്ടില്‍ സംബന്ധിച്ചു.
