query_builder Mon Dec 7 2020 1:23 PM
visibility 332
ഇടുക്കി: ഒരുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കൊടുവില്‍ ജില്ല ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി പോളിങ് ഉദ്യോഗസ്ഥരെല്ലാം തിങ്കളാഴ്ച വൈകിട്ടോടെ ബൂത്തുകളിലെത്തി.
പോലീസിന്റെ വിലയിരുത്തല്‍ പ്രകാരം 197 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്ന ബാധിതമായുള്ളത്. ഇവിടങ്ങളില്‍ അധികം പോലീസുകാരെ നിയോഗിച്ചു. ജില്ലയിലെ 9,01,593 സമ്മതിദായകര്‍ ആണ് ചൊവ്വാഴ്ച തങ്ങളുടെ സ്വന്തം ജനപ്രതിനിധിയെ തെരഞ്ഞെടുക്കും. ഇതിനായി 1453 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും 8 ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ടതാണ് ഇടുക്കി. ഗോത്രവര്‍ഗ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അടിമാലി ബ്ലോക്ക് പഞ്ചായത്തിലാണ്.
52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകള്‍, എട്ട് ബ്ലോക്കുകളിലായി 104 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍, തൊടുപുഴ, കട്ടപ്പന നഗരസഭകളിലായി 69 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.
നവംബര്‍ ആറിനായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടും മുനിസിപ്പാലിറ്റിയില്‍ ഒരു വോട്ടുമാണുള്ളത്. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത, അടിമാലി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍. ഇതില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും 2015-ല്‍ യു.ഡി.എഫ് ആണ് നേടിയത്.
52 പഞ്ചായത്തുകളില്‍ 24 എണ്ണം യു.ഡി.എഫും 22 എല്‍.ഡി.എഫുമാണ് വിജയിച്ചത്. ആറിടത്ത് തൂക്ക് ഭരണവും മറ്റുള്ളവരുമായിരുന്നു വിജയിച്ചത്. 2010ല്‍ യു.ഡി.എഫിന് 40 പഞ്ചാത്തുകളില്‍ ഭരണം ഉണ്ടായിരുന്നപ്പോഴാണിത്. ശബരിമല വിഷയും ഇടത് സര്‍ക്കാരിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണവും ഇത്തവണ നേട്ടമാകുമെന്നാണ് ബിജെപി നേതാക്കള്‍ കണക്ക് കൂട്ടുന്നത്. ഇതിന് ക്രിസ്ത്യന്‍ സമുദായത്തിന്റെ നിലപാട് മാറ്റം ഏറെ ഗുണം ചെയ്യും. ജോസ് കെ. മാണിയുടെ പാര്‍ട്ടി മാറ്റവും ജില്ലയില്‍ വലിയ ചര്‍ച്ചയായിരുന്നു.