query_builder Mon Dec 7 2020 1:32 PM
visibility 324

തരുവണ: അഴിമതിയില്‍ മുങ്ങി കുളിച്ച പിണറായി സര്‍ക്കാരിന്റെ അവസാനം കുറിക്കുന്നതിന്റെ തുടക്കമായിരിക്കും ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട്, പുളിഞ്ഞാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യു.ഡി.എഫ്. യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്. യു. ഡി.എഫ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്തതുകൊണ്ടൊന്നും പിണറായി സര്‍ക്കാര്‍ സ്വര്‍ണ കടത്തു, ലഹരി കടത്തു കേസുകളിലൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാടു ജില്ലയിലും,വെള്ളമുണ്ടയിലും തുടര്‍ഭരണത്തിന് പച്ച കൊടി പാറുക തന്നെ ചെയ്യുമെന്ന് ഫിറോസ് പറഞ്ഞു. യോഗത്തില്‍ ടി. നാസര്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പി. കെ. അസ്മത്, വാര്‍ഡ് സ്ഥാനാര്‍ഥികളായ മൊയ്ദു. ടി, കാരക്കണ്ടി ഇസ്മായില്‍, പുഷ്പലത, പി. കെ. സലാം, ഹാരിസ് കാട്ടിക്കുളം, സഫ്‌വാന്‍, അസീസ് കോരോം, ബാലന്‍, അസീസ് വെള്ളമുണ്ട, ആറങ്ങാടന്‍ മോയി, കൈപ്പാനി ഇബ്രാഹിം, പി. സി. ഇബ്രാഹിം ഹാജി,ഉസ്മാന്‍ പള്ളിയാല്‍, നാസര്‍,കമറുല്‍ ലൈല തുടങ്ങിയവര്‍ സംബന്ധിച്ചു.