query_builder Mon Dec 7 2020 1:47 PM
visibility 328
കത്തി കൊണ്ടുള്ള ആക്രമണത്തില്‍ കഴുത്തിന് ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

അടിമാലി: അര്‍ധരാത്രി യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ അടിമാലി പോലീസിന്റെ പിടിയിലായി. നെടുങ്കണ്ടം പച്ചടി സ്വദേശിയെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.ആക്രമണത്തില്‍ പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു കഞ്ഞിക്കുഴി സ്വദേശിനിയും ഇപ്പോള്‍ അടിമാലിയില്‍ താമസക്കാരിയുമായ യുവതിക്കു നേരെ ആക്രമണമുണ്ടായത്.രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തിയ പരിചയക്കാരനായ പ്രതി വാക്ക് തര്‍ക്കത്തിന്റെ പേരില്‍ യുവതിക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.ആദ്യം വീട്ടിലെത്തിയ പ്രതി വാക്ക് തര്‍ക്കത്തിന്റെ പേരില്‍ യുവതിയുടെ വീടിന്റെ ജനല്‍ തല്ലിതകര്‍ത്ത ശേഷം പുറത്തേക്ക് പോകുകയും പിന്നീട് മടങ്ങിയെത്തി യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ കഴുത്തിന് ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.പ്രതിയെ അടിമാലി ടൗണില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.